v-

റാന്നി: കേരളത്തിൽ മാത്രം ഒതുങ്ങിനിന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം കേരളത്തിന് പുറത്തേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.‌ഡി.പി.യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ നടന്ന നേതൃസംഗമത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേതാവില്ലാത്ത സംഘടനയെന്ന് കളിയാക്കിവരുടെ മുന്നിൽ കാലഘട്ടം യോഗത്തിന് നൽകിയ സംഭാവനയാണ് വെള്ളാപ്പള്ളി നടേശൻ. ഈഴവ സമൂഹത്തെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വ്യാവസായികപരമായും പുരോഗതിയിലേക്കാണ് അദ്ദേഹം നയിക്കുന്നത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 30 വർഷമായി നടക്കുന്ന സംഘടനാ വികാസം വിസ്മയകരമാണെന്നും അദ്ദേഹം പറഞ്ഞു.