എസ്.എന്‍.ഡി.പി.യോഗം 4745-ാം നമ്പര്‍ പിരളശ്ശേരി ശാഖയുടെയും ഐ മൈക്രോസര്‍ജറി & ലേസര്‍ സെന്റര്‍ കണ്ണാശുപത്രി തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പ് എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു. ശാഖായോഗം സെക്രട്ടറി ഡി.ഷാജി, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം പി.ഡി.ഷാജി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന ചിറമേല്‍, മുളക്കുഴ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ ബിനു, മുളക്കുഴ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ സാലി എന്നിവര്‍ സമീപം.
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം 4745ാം നമ്പർ പിരളശേരി ശാഖയുടെയും തിരുവല്ല ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പ് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം പി.ഡി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന ചിറമേൽ, മുളക്കുഴ ഗ്രാമപഞ്ചായത്ത് 2ാം വാർഡ് മെമ്പർ സാലി, മുളക്കുഴ ഗ്രാമപഞ്ചായത്ത് 18ാം വാർഡ് മെമ്പർ ബിനു, ക്യാമ്പ് കോഓർഡിനേറ്റർ ശ്രീജിത്ത് ബി. എന്നിവർ സംസാരിച്ചു.