കോഴഞ്ചേരി: നെടുമ്പ്രയാർ തേവലശേരി ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞം 21ന് തുടങ്ങും. മനോജ് പി .നമ്പൂതിരി യജ്ഞാചാര്യനും ഗുരുവായൂർ സതീഷ് നമ്പൂതിരി യജ്ഞ ഹോതാവുമാണ്. ശനിയാഴ്ച വൈകിട്ട് 5 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് ക്ഷേത്ര തന്ത്രി സനൽ ദേവൻ നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും രാവിലെ 7ന് ഭാഗവത പാരായണം 11.30 ന് ആചാര്യ പ്രഭാഷണം 1 ന് അന്നദാനം. വൈകിട്ട് 5ന് ലളിതാ സഹസ്രനാമ ജപം. വൈകിട്ട് 7 ന് ആചാര്യ പ്രഭാഷണം. 24 ന് വൈകിട്ട് 5.30 ന് വിദ്യാരാജ്ഞി പൂജ. 25ന് വൈകിട്ട് 5.30 ന് മാതൃ പിതൃ - ഗുരു പൂജ , 26 ന് രാവിലെ 10.30 ന് പാർവതി പരിണയം ,തിരുവാതിര കളി, ഉമാ മഹേശ്വര പൂജ. വൈകിട്ട് 5ന് സർവൈശ്വര്യ പൂജ . 27 ന് രാവിലെ 10 ന് മഹാ ധന്വന്തരി ഹോമം. 11 ന് തുളസിപൂജ , തുളസി വിവാഹം , വൈകിട്ട് 5 ന് സപ്ത മാതൃപൂജ, 28 ന് രാവിലെ 10 ന് നവധാന്യ പൊങ്കാലയും നവഗ്രഹ പൂജയും . വൈകിട്ട് 5ന് കുമാരി പൂജ. 29ന് രാവിലെ 11ന് ഭാഗവത സമർപ്പണം അവഭൃത സ്നാനം കലശം , 11.30 ന് ആചാര്യ പ്രഭാഷണം ,നെടുമ്പ്രയാർ 1320 നമ്പർ എൻ. എസ്. എസ് കരയോഗം ഏർപ്പെടുത്തിയ വയറക്കുന്നിൽ വി.എസ് തങ്കമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് , മതപാഠശാല വിദ്യാർത്ഥികൾക്ക് 12 ന് കരയോഗം പ്രസിഡന്റ് എസ്. അജിത് കുമാർ വിതരണം ചെയ്യും . 12.30ന് സമൂഹ അന്നദാനം . വൈകിട്ട് 5.25 നും 6.10 നും മദ്ധേ്യ പൂജവയ്പ്. ഒക്ടോബർ 2 ന് രാവിലെ 8 ന് വിദ്യാരംഭം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് എസ് അജിത് കുമാർ, സെക്രട്ടറി മോഹൻകുമാർ ഐക്കര ,വൈസ് പ്രസിഡന്റ് സജികുമാർ സൈന്ധവം , കൺവീനർ ഡോ. സിന്ധുമോഹൻ എന്നിവർ അറിയിച്ചു.