20-adoor-prakash
വള്ളിക്കോട് പഞ്ചായത്ത് ഓഫീസ് മാർച്ച് യൂ ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി ഉൽഘാടനം ചെയ്യുന്നു. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, വെട്ടൂർജ്യോതിപ്രസാദ്, റോബിൻപീറ്റർ, ജി ജോൺ, എസ് വി പ്രസന്നകുമാർ സമീപം

വള്ളിക്കോട് : തദ്ദേശഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ നോക്കുകുത്തികളാക്കി മാറ്റിയെന്ന് യു.ഡി. എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി പറഞ്ഞു. വള്ളിക്കോട് പഞ്ചായത്തിലെ ജനദ്രോഹ നടപടികൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, എസ്. വി. പ്രസന്ന കുമാർ, ദീനാമ്മ റോയി, എസ്. സന്തോഷ്‌കുമാർ, കെ .ആർ. പ്രമോദ്, സുഭാഷ് നടുവിലേതിൽ, വിമൽ വള്ളിക്കോട്, പദ്മ ബാലൻ, ആൻസി വർഗീസ്, റോസമ്മ ബാബുജി, ബീനാ സോമൻ, അഡ്വ. ശാന്തകുമാർ, ഷിജുഅറപ്പുരയിൽ, അഡ്വ. ജയകൃഷ്ണൻ, ഏ. ബി. രാജേഷ്, വള്ളിക്കോട് ഷിബു, പി എൻ. ശ്രീദത്, സാംകുട്ടി പുളിക്കത്ത റയിൽ,വർഗീസ് കുത്തു കല്ലും പാട്ട്, പരമേശ്വരൻ നായർ, കേണൽ ഉണ്ണികൃഷ്ണൻ നായർ, റ്റി. എസ്. തോമസ്. ആരോൺ യേശുദാസ് തുടങ്ങിയവർ സംസാരിച്ചു.