മാന്നാർ: എസ്എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാം മത് മഹാസമാധി ദിനാചരണം ഭക്തി നിർഭരമായ ചടങ്ങുകളോടെ നാളെ നടക്കും. രാവിലെ 8ന് യൂണിയൻ ഓഫീസിൽ സമൂഹ പ്രാർത്ഥനയും സമാധിദിനാചരണ സമ്മേളനവും നടക്കും. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ടി.കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, ഹരി പാലമൂട്ടിൽ,അനിഷ് പി.ചേങ്കര, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിധു വിവേക്, എംപ്ലോയിസ് ഫോറം ചെയർമാൻ മനോജ് പാവുക്കര, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ബിനി സതീശൻ, വിജയലക്ഷ്മി, പ്രവദ രാജപ്പൻ, മോജിഷ് മോഹൻ, ബിനുരാജ് വി,സബിത ബിജു,ഗംഗ സുരേഷ്, പ്രദീപ് പുതുശ്ശേരിൽ, സുരേഷ് കുമാർ കെ.വി എന്നിവർ സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ചെന്നിത്തല മേഖലയിലെ വിവിധ ശാഖാവക ഗുരു ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് വിശ്വനാഥൻ കെ, വിജയൻ വൈജയന്തി,മോഹനൻ പി, ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ, എന്നിവർ നേതൃത്വം നൽകും മാന്നാർ മേഖലയിലെ വിവിധ ശാഖ ഗുരുക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് മേഖലാ ചെയർമാൻ സുദിൻ പാമ്പാല, കുട്ടപ്പൻ ഇടയിലെപറമ്പിൽ, സുധാകരൻ സർഗം എന്നിവർ നേതൃത്വം നൽകും. ഗ്രാമം മേഖലയിലെ വിവിധ ശാഖ ഗുരു ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് ബിനു ബാലൻ, ജയലാൽ വി ആർ, രവി പി കളിയ്ക്കൽ എന്നിവർ നേതൃത്വം നൽകും. ബുധനൂർ മേഖലയിലെ വിവിധ ശാഖാ വക ഗുരു ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് വിക്രമൻ കെ ദ്വാരക, സുധാകരൻ റ്റി എൻ, എം ഉത്തമൻ എന്നിവർ നേതൃത്വം നൽകും. യൂണിയൻ അതിർത്തിയിലെ എല്ലാ ശാഖകളിലും സമൂഹ പ്രാർത്ഥന, സമാധി പ്രാർത്ഥന, വിശ്വശാന്തി പ്രാർത്ഥന, ഉപവാസം, ദീപാരാധന,കഞ്ഞി വീഴ്ത്തൽ എന്നീ ചടങ്ങുകൾ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അറിയിച്ചു.