പന്തളം: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി ശാഖാ യോഗങ്ങളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ 21 ന് നടക്കും. ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പുജകൾ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം പ്രഭാഷണം ,കഞ്ഞി വീഴ്ത്തൽ, പായസവിതരണം തുടങ്ങിയവ ഉണ്ടാകും. . എസ്.എൻ.ഡി.പി യോഗം 2456-ാം നമ്പർ പൂഴിക്കാട് ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ ഗുരുപൂജ. ഗുരുദേവ കൃതികളുടെ പാരായണം, 3 ന് സമൂഹപ്രാർത്ഥന, 3.30 ന് പായസ വിതരണം എന്നിവ നടക്കും.
285-ാം നമ്പർ കുരമ്പാല ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, സമൂഹ പ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ പായസവിതരണം. 4681-ാം നമ്പർ പൂഴിക്കാട് എസ് .എൻ .നഗർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ പൂജകൾ, ഗുരുദേവ കൃതികളുടെ പരായണം, സമൂഹപ്രാർത്ഥന, പായസവിതരണം. 229-ാം നമ്പർ മുട്ടം തുമ്പമൺ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, പായസവിതരണം .

, 4779-ാം നമ്പർ പെരുമ്പുളിക്കൽ ശാഖയിൽ ഗുരുക്ഷേത്രത്തിൽ പൂജകൾ, സമൂഹപ്രാർത്ഥന, കഞ്ഞിവീ ഴ്ത്തൽ. 147-ാം നമ്പർ തോന്നല്ലൂർ മങ്ങാരം ശാഖാ യോഗ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, സമൂഹപ്രാർത്ഥന, പായസവിതരണം. മുടിയൂർക്കോണം 978-ാം നമ്പർ ശാഖയോഗ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന,പായസ വിതരണം .
കുളനട കൈപ്പുഴ 67-ാം നമ്പർശാഖാ യോഗത്തിലെ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജകൾ ഉണ്ടാകും. 12 ഓളം കേന്ദ്രങ്ങളിൽ ഗുരുദേവ കൃതികളുടെ പാരായണം അന്നദാന വിതരണം , കഞ്ഞിവീഴ്ത്തൽ പായസ സദ്യ എന്നിവ നടക്കും.
ഉള്ളന്നൂർ 368-ാം ശാഖാ യോഗത്തിലും ഉള്ളന്നൂർ തെക്ക് 3422-ാം നമ്പർ, ശാഖാ യോഗത്തിലും ഗുരുക്ഷേത്രങ്ങളിൽ പ്രത്യേകപൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, കഞ്ഞിവിതരണം എന്നിവ നടക്കും.
പന്തളം ടൗൺ കടയ്ക്കാട് 4406-ാംനമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ. പടക്കോട്ടുക്കൽ 2838-ാം നമ്പർ ശാഖാ യോഗത്തിലും പൊങ്ങലടി മാമൂട് 4909-ാം നമ്പർ ശാഖയിലും, പൊങ്ങലടി 389-ാം നമ്പർ ശാഖ, 4964-ാം നമ്പർ വിജയപുരം ശാഖ, 3311 -ാം നമ്പർ ഭൂവനേശ്വരം ശാഖ എന്നിവിടങ്ങളിലും പ്രത്യേക പൂജകൾ, സമൂഹ പ്രാർത്ഥന, കഞ്ഞി വീഴ്ത്തൻ പായസവിതരണം എന്നിവ ഉണ്ടാകും.