nabidnam
നിരണം ജാമിഅഃ അൽ ഇഹ്‌സാനിൽ നടന്ന നബിദിനാഘോഷ സമാപന സമ്മേളനം നിരണം മുസ്ലിം ജമാഅത്ത്‌ ഖത്തീബ് ഷാഹുൽ ഹമീദ് അസ്സഖാഫി ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല : ലോകജനതയ്ക്ക് സത്യമാർഗം തുറന്നുതന്ന പ്രവാചക ശ്രേഷ്ഠനായിരുന്നു മുഹമ്മദ്‌ നബിയെന്ന് ഇസ്ലാം മതപണ്ഡിതനും നിരണം മുസ്ലിം ജമാഅത്ത് ഖത്തീബുമായ ഷാഹുൽ ഹമീദ് അസഖാഫി അഭിപ്രായപ്പെട്ടു. നിരണം ജാമിഅഃ അൽ ഇഹ്സാനിലെ നബിദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൽ ഇഹ്‌സാൻ വർക്കിംഗ്‌ പ്രസിഡന്റ്‌ മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. താഹാ സഅദി മുഖ്യപ്രഭാഷണവും ബാദുഷാ സഖാഫി മദ്ഹ്റസൂൽ പ്രഭാഷണവും നടത്തി. അൽ ഇഹ്‌സാൻ ജനറൽ സെക്രട്ടറി ഡോ.അലി അൽഫൈസി, ശമ്മാസ് നൂറാനി അസഖാഫി,ഹാജി സി.എം.സുലൈമാൻ, എം.സലിം, ഷാജഹാൻ പെരുമുറ്റത്ത്, അൻസർ ജൗഹരി,ഇസ്മായിൽ സാഹിബ്‌, ത്വാഹാകോയാ, അബ്ദുൽസമദ്, കെ.എ.കരീം, മുഹമ്മദ്‌കുഞ്ഞ്, നിസാർ അലങ്കാർ,ഷുഹൈബ് അസ്ഹരി, സജീർ എന്നിവർ പ്രസംഗിച്ചു. അഷറഫ് ഹാജി അലങ്കാർ, ശുഹൈബ് അസ്ഹരി നിരണം എന്നിവരെ ആദരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാപ്രസിഡന്റ്‌ സയ്യിദ് ബാഫഖ്‌റുദ്ധീൻ അൽബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. 2026 കലണ്ടർ പ്രകാശനം സയ്യിദ് സഫ്വാൻ അൽബുഖാരി നിർവഹിച്ചു. ബുർദ പാരായണം, മദ്ഹ് റസൂൽ കവാലി ഗാനാലാപനം, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.