തിരുവല്ല : മാതാ അമൃതാനന്ദമയി മഠത്തിന്റെയും ജില്ലയിലെ 18 ക്ഷേത്രങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ 30ദിവസം നീണ്ടുനിൽക്കുന്ന ലളിതാസഹസ്രനാമ യജ്ഞം, ധ്യാനം,മെഡിറ്റേഷൻ എന്നീ ചടങ്ങുകളുടെ ജില്ലാവിളംബരം മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മാതാ അമൃതാനന്ദമയിമഠം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ നിർവഹിച്ചു. ജില്ലയിലെ വിവിധ നാരായണീയ സമിതികൾ,മാതൃസമിതികൾ എന്നിവർ പങ്കെടുത്തു. 1008 പേർ ചേർന്നുള്ള സമർപ്പണ യജ്ഞം തിരുവല്ല അമൃതാനന്ദമയി മഠത്തിൽ നടക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശ്രീകുമാർ ആർ.പി, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, മാതൃസമിതി ചെയർപേഴ്സൺ അനിത നായർ, കളഭം, തങ്കമണിയമ്മ,വസന്ത രാജൻ രാജധാനി, ഗിരിജ ശശികുമാർ, ലളിത സതീശൻ,വാസന്തി രാജൻ, ഗീത ക്രിസ്റ്റി, സത്സംഗ സമതി കാര്യദർശി പ്രേംകുമാർ, സമതി അംഗങ്ങളായ പ്രേംകുമാർ, അനീഷ്, മനു മോഹൻ എന്നിവർ പ്രസംഗിച്ചു.