ഇളമണ്ണൂർ: പൂതങ്കര ശ്രീഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ 26-ാമത് ദേവീഭാഗവത നവാഹയജ്ഞം 22 മുതൽ ഒക്ടോബർ 2 വരെ നടക്കും. നവരാത്രി മഹോത്സവവും, മുഴുക്കാപ്പ് മഹോത്സവവും ഇതോടൊപ്പം നടക്കും. ഓച്ചിറ രവീന്ദ്രജി യജ്ഞാചാര്യനാകും. കെ. പി. ബാലകൃഷ്ണൻ നമ്പൂതിരി മുഴുക്കാപ്പ് ചാർത്ത് നടത്തും. 29ന് പൂജവയ്പ്പ് . ഒക്ടോബർ 2ന് വിദ്യാരംഭം നടക്കും.