12
പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനം നടത്തപ്പെട്ടു. പ്രദർശന ഉദ്ഘാടനം ചെങ്ങന്നൂർ ബോധിനി ഡയറക്ടർ കെ.ആർ.പ്രഭാകരൻ നായർ നിർവ്വഹിച്ചു

പുത്തൻകാവ് : മെട്രോപൊലീത്തൻ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനം നടത്തി. പ്രദർശന ഉദ്ഘാടനം ചെങ്ങന്നൂർ ബോധിനി ഡയറക്ടർ കെ.ആർ.പ്രഭാകരൻ നായർ നിർവഹിച്ചു. സ്കൂൾ കോഡിനേറ്റർ ഫാ.ബിജു.ടി.മാത്യു, ഹെഡ്മാസ്റ്റർ സിബി വർഗീസ്, സീനിയർ അസിസ്റ്റന്റ് ജെസി മോൾ, കുര്യൻ മാമ്മൻ , സ്റ്റാഫ് സെക്രട്ടറി അലക്സ് വർഗീസ് , ജിൻസി രാജു, ആശാ ജോയി, ഷീബു ചാക്കോ , ജുബി സാറാ മാത്യു എന്നിവർ സംസാരിച്ചു. ശാസ്ത്ര മേഖലകളിലെ നൂതനങ്ങളായ ആശയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന വാക്വം ക്ലീനറും ഹൈഡ്രജൻ ബലൂണും കുട്ടികളെ ആകർഷിച്ചു. പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ ഉപയോഗപ്രദമായ വിവിധ വസ്തുക്കൾ നിർമ്മിക്കുകയുണ്ടായി. എ ഐ സാങ്കേതികവിദ്യയുടെ വിവിധങ്ങളായ മാതൃകകൾ കുട്ടികൾ നിർമ്മിച്ചു.