പത്തനംതിട്ട : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിന് അർഹരായ പൊതുവിഭാഗം റേഷൻകാർഡ് ഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് , നഗരസഭയിൽ നിന്നുളള ബി.പി.എൽ സാക്ഷ്യപത്രം, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെങ്കിൽ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ, ഭവന രഹിതരാണെങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാ പഞ്ചായത്ത്, നഗരസഭയിൽ നിന്നുളള സാക്ഷ്യപത്രം എന്നിവ അക്ഷയവഴിയോ സിറ്റിസൺ ലോഗിൻ വഴിയോ 22 മുതൽ ഒക്ടോബർ 20 വരെ അപേക്ഷ സമർപ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222212.