തിരുവൻവണ്ടൂർ: ആറംഗ സംഘം വീട് കയറി അക്രമിച്ചതായി പരാതി. തിരുവൻവണ്ടൂർ, ഇരമല്ലിക്കര , സൂര്യ ഭവനത്തിൽ സുനിൽ കുമാറി( 47) ന്റെ വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്. . മകൾ സൂര്യ ലക്ഷ്മി ( 22 ) ന് പരിക്കേൽറ്റു. വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുകയും, മുറ്റത്ത് വച്ചിരുന്ന ബൈക്കും, സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന കസേരകൾ തല്ലി തകർക്കുകയും ചെയ്തതായി സൂര്യലക്ഷ്മി ചെങ്ങന്നൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി വിഷ്ണു ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.