കോന്നി : ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പബ്ലിക് ഹിയറിംഗ് ടൗൺ ഹാളിൽ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. സി.പി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. 2024- 25 സാമ്പത്തിക വർഷം 92,929 തൊഴിൽ ദിനം സൃഷ്ടിച്ചു. 573 കുടുംബത്തിന് 100 ദിനം തൊഴിൽ നൽകിയതിലൂടെ 4.10 കോടി രൂപ വിനിയോഗിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ അഖില രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. 2024 ഒക്ടോബർ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങളാണ് സോഷ്യൽ ഓഡിറ്റിന് വിധേയമാക്കിയത്. വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് കാലായിൽ, അംഗങ്ങളായ ജോയ്‌സ് ഏബ്രഹാം, പി. ഫൈസൽ, കെ.ജി ഉദയകുമാർ, പുഷ്പ ഉത്തമൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. സജിനി, സ്വതന്ത്ര നിരീക്ഷകൻ എം.പി സഞ്ജു, അക്രഡിറ്റ് എൻജിനീയർ കെ.വി സവിത തുടങ്ങിയവർ പങ്കെടുത്തു.