ചെങ്ങന്നൂർ: വിദ്യാഭ്യാസം, ആതുരസേവനം എന്നീ മേഖലകളിൽ അഞ്ച് പതിറ്റാണ്ടിലേറെയായി മികച്ച സംഭാവനകൾ നൽകി വരുന്ന ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത വിപുലമായ യോഗം സ്കൂൾ ഹാളിൽ ചേർന്നു. 76 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
ജൂബിലി വർഷത്തിൽ വിവിധ സാംസ്‌കാരിക, കലാ-കായിക, സാമൂഹിക സേവന പരിപാടികൾ നടത്തും. ആദ്യഘട്ടമായി നവംമ്പർ 27 മുതൽ 29 വരെ വിപുലമായ പ്രദർശനം നടത്തുമെന്ന്
പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ ജെ.ഏബ്രഹാം, പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സാലി എബ്രഹാം എന്നിവർ പറഞ്ഞു.