പള്ളിക്കൽ : സ്ത്രീകളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സ്ത്രീ ക്യാമ്പയിന്റെ ഭാഗമായി ലോക വനിതാദിനം വരെ നീണ്ടുനിൽക്കുന്ന വാർഡുതല സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ നിർവഹിച്ചു. ഫുട്ബോൾ അക്കാദമി ഡയറക്ടർ വി.ബിജു അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരഭി ആർ.കെ,ഡോ.നിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ രമൽ കുമാർ ആർ.ബോധവത്കരണ ക്ലാസ് നയിച്ചു. ഹിദായത്ത് ബീവിഎസ്, ഫൗസിയ.എസ്, ആശാ വർക്കർ ജയശ്രീ കെ.ആർ, ജി.ഗോപിപിള്ള, ചിന്നു വിജയൻ, രാഹുൽ കൈതയ്ക്കൽ, ദർശന സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കൈതയ്ക്കൽ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം ആൻഡ് ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ ഹീമോഗ്ലോബിൻ, രക്തസമ്മർദ്ദം ഗ്ലൂക്കോസ് രോഗനിർണയം, ഗർഭാശയ ഗള ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ വായിലെ ക്യാൻസർ, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കെതിരായ ബോധവത്കരണം നടന്നു.