ff
ഇലന്തൂരീൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചപ്പോൾ

ഇലന്തൂർ : ടി.കെ റോഡിൽ ഇലന്തൂർ പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് രണ്ടായി ഒടിഞ്ഞ് കാറിന് മുകളിൽ വീണു. പത്തനംതിട്ട അഴൂർ സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നു. വാഹനമോടിച്ചയാൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം. വൈദ്യുതി കേബിളുകളോ കമ്പികളോ പൊട്ടി വീഴാത്തതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും പരിക്കില്ല. ഇതേ സമയം റോഡിലൂടെ പോയ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് പോസ്റ്റുകൾ ചാഞ്ഞെങ്കിലും വീണില്ല. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഇന്നോവ കാറിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.