കെ.ജി ജോർജ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി
തിരുവല്ല : പഴയകാല മികവുറ്റ ചിത്രങ്ങളെ പുതുതലമുറ പ്രേക്ഷകർക്ക് എത്തിക്കുന്നതിന്, അവയെ ആധുനിക സംവിധാനങ്ങളുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിക്കാവുന്ന വിധത്തിൽ നവീകരിക്കുമെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. എം.ജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടന്ന കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ജി.ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി അദ്ധ്യക്ഷത വഹിച്ചു. നടി മേനക, നിരൂപകൻ വിജയകൃഷ്ണൻ, രവീന്ദ്രൻ നായർ, സെബാസ്റ്റ്യൻ കാട്ടടി, ജോർജ് മാത്യു, സെക്രട്ടറി കൈലാസ്, സാജൻ വർഗീസ്, സണ്ണി വർഗീസ്, സാജൻ കെ.വർഗീസ്, ശ്രീനിവാസ് പുറയാറ്റ്, തോമസ്, ബാബു ഐസക്ക്, അബിൻ ബക്കർ, സുരേഷ് കാവുംഭാഗം എന്നിവർ പ്രസംഗിച്ചു. കെ.ജി. ജോർജിന്റെ കോലങ്ങൾ എന്ന സിനിമ പ്രദർശിപ്പിച്ചാണ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്. ഈ ചിത്രത്തിൻറെ ചർച്ചയിൽ നിരൂപകൻ വിജയകൃഷ്ണൻ, നടി മേനക സുരേഷ്, ഡയറക്ടർ മോഹൻദാസ് എന്നിവരും ഇരകളുടെ ചർച്ചയിൽ ഛായാഗ്രഹകൻ വേണുവും നേതൃത്വം നൽകി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലെ ആംഫി തീയറ്ററിൽ നടക്കുന്ന ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. രാവിലെ 9ന് സ്വപ്നാടനം, 1.45ന് യവനിക. 5.30ന് മറ്റൊരാൾ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.