തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം "വർണ്ണോത്സവം" ബ്ലോക്ക് പ്രസിഡന്റ് സി.കെ അനു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ആർ.പണിക്കർ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, പുളിക്കീഴ് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.വിജി നൈനാൻ, വിശാഖ് വെൺപാല, രാജലക്ഷ്മി, ജിനു തൂമ്പുംകുഴി കടപ്ര വാർഡ് മെമ്പർ ജോർജ് കുട്ടി, എന്നിവർ ആശംസകൾ നേർന്നു. പുളിക്കീഴ് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു. പുളിക്കീഴ് സി.ഡി.പി.ഒ സ്മിത ജി.എൻ വിഷയവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ അഞ്ചു പഞ്ചായത്തുകളിൽ നടന്ന കലോത്സവത്തിലെ വിജയികളാണ് ഈ കലോത്സവത്തിൽ പങ്കെടുത്തത്. തുടർന്ന് കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർസ്,സ്കൂൾ കൗൺസിലർസ്, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.