day
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് ദിനാചരണം കേരളാ ആരോഗ്യ സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിലും ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്രയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : അന്താരാഷ്ട്ര ഹൗസ് കീപ്പിംഗ് വാരാചരണത്തിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് ദിനം ആചരിച്ചു. കേരളാ ആരോഗ്യ സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജരുമായ ഫാ.സിജോ പന്തപ്പള്ളിലും ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്രയും ചേർന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം മേധാവിയുമായ പ്രൊഫ.ഡോ.ജേക്കബ് ജസുറൻ, ഓപ്പറേഷൻസ് വിഭാഗം മേധാവി രാജേഷ് ചാക്കോ, ഫാ.തോമസ് വർഗീസ്, സാമൂഹ്യസേവന വിഭാഗം മേധാവി ആൻ ജോർജ് എന്നിവർ സംസാരിച്ചു. ബിലീവേഴ്സ് ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നിന്ന് മികച്ച സേവനം നടത്തുന്ന ജീവനക്കാർക്ക് പുരസ്കാരങ്ങൾ നൽകി.