മല്ലപ്പള്ളി: മല്ലപ്പള്ളി എസ്.എൻ.ഡി.പിപ്പടി പുഞ്ച റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. തകർന്ന റോഡിൽക്കൂടി വിദ്യാർത്ഥികൾ പാടുപെട്ടാണ് യാത്ര ചെയ്തിരുന്നത്. റോഡിന് ഓട ഇല്ലാത്തത് മഴവെള്ളം കെട്ടി നിൽക്കാൻ കാരണമാകുന്നുണ്ട്. തകർന്ന റോഡിന്റെ അറ്റകുറ്റണി നടത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഭക്തി പി.ജോസഫ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.