പന്തളം: എൻ.ഡി.പി യോഗം പന്തളം യൂണിയനിൽ ശ്രീനാരായണ ഗുരു മഹാസമാധിദിനാചരണം വൈദിക ചടങ്ങുകളോടെയും, ഗുരുദർശന സമ്മേളനങ്ങളോടെയും, അന്നദാന വിതരണത്തോടെയും നടക്കും. ഇന്ന്
രാവിലെ മുതൽ യൂണിയൻ ആസ്ഥാനമന്ദിരരത്തിലും, ശാഖകളിലും ഭക്തി നിർഭരമായ ചടങ്ങുകളോടെ സമാധിദിനാചരണം നടക്കും. യൂണിയൻ ആസ്ഥാന മന്ദിരത്തിലെ ഗുരുമണ്ഡപത്തിൽ രാവിലെ മുതൽ വിശ്വ ശാന്തി ഹവനം, ഗുരുപൂജ,ഗുരുപുഷ്പാഞ്ജലിസമൂഹ പ്രാർത്ഥന തുടങ്ങിയ വൈദീക ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30 ന് മഹാസമാധി ദിന സന്ദേശ സമ്മേളനം നടക്കും.യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ട് ള്ളി ഭദ്രദീപ പ്രോജ്വലനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ സമാധി ദിന സന്ദേശം നൽകും. യൂണിയൻ കൗൺസിൽ അംഗങ്ങളും, പോഷക സംഘടനാ ഭാരവാഹികളുമായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർ കോണം, എസ് ആദർശ്, വി.കെ. രാജേന്ദ്രൻ,രേഖാ അനിൽ, രാജീവ് മങ്ങാരം,ഡോ. പുഷ്പാകരൻ, സുകു സുരഭി. ദിലീപ് .ശിവജി , ശിവരാമൻ, സുധാകരൻ നിധിൻ കുടശനാട്, അഖിൽ, സുമ വിമൽ, വിമല രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും. വിശ്വ ശാന്തി ഹവനം, യഞ്ജം, മഹാസമാധി പൂജ,ഗുരുപൂജ സമൂഹപ്രാർത്ഥന , ഗുരു സമാധി സന്ദേശ സമ്മേളനങ്ങൾ, അന്ന ദാനവിതരണം തുടങ്ങിയവ നടക്കും. ശാഖാ മേഖലാ ഭാരവാഹികൾ നേതൃത്വം നൽകും.