വള്ളിക്കോട് : ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരെ ബി.എം.എസ് ഓമല്ലൂർ മേഖല വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സിബി വർഗീസ് നിർവഹിച്ചു. ജാഥാ ക്യാപ്റ്റനായ പി.പി,സന്തോഷ്‌കുമാറിന് പതാക കൈമാറി. സമാപനസമ്മേളനം സംസ്ഥാന സമിതി അംഗം എ. എസ് രഘുനാഥൻ ഉദ്ഘാടനംചെയ്തു. പി എസ് ശശി, കെ ജി അനിൽകുമാർ , വി രാജൻപിള്ള, എം ഏ വിശ്വനാഥൻ , കെ ജി ശ്രീകുമാർ ,എന്നിവർ സംസാരിച്ചു.