പന്തളം: പാലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണിയ്ക്കിട്ട് കൊല്ലുന്ന ഇസായേലിന്റെ ക്രൂരതയെക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം ജംഗ്ഷനിൽ പാലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. സദസ് പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയാ കമ്മിറ്റി സെക്രട്ടറി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. സംഘം ഏരിയ പ്രസിഡന്റ് പ്രിയത ഭരതൻ അദ്ധ്യക്ഷയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദി രാജപ്പൻ, പന്തളം ഏരിയാ ഭാരവാഹികളായ ടി.എൻ കൃഷ്ണപിള്ള,കെ.എച്ച്.ഷിജു ,എം.കെ സത്യൻ,നിബിൻ രവീന്ദ്രൻ ,പത്മ രതീഷ് എന്നിവർ സംസാരിച്ചു.