21-vilaveduppu
പന്തളം നഗരസഭയിൽ നടന്ന കാർഷിക വിളവെടുപ്പ് ഉദ്ഘാടനം

പന്തളം: നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്ത് കൃഷി ചെയ്ത സ്ഥലത്തെ വിളവെടുപ്പ് നടത്തി. കാർഷിക വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ രമ്യ.യു, നഗരസഭാ സെക്രട്ടറി അനിത ഇ.ബി എന്നിവർ ചേർന്ന് നിർവഹിച്ചു. സീന കെ, സോൻ സുന്ദർ, സുജിത എസ്.പിള്ള, അമൽ പി.നായർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എത്തവാഴക്കുലകൾ, വെണ്ടക്ക, കത്രിക്ക, വഴുതനങ്ങ, മുളക് തുടങ്ങിയ വിവിധയിനം കാർഷികയിനങ്ങളാണ് വിളവെടുത്തത്. നഗരസഭാ പ്ലാന്റിന് സമീപത്തായി വർഷങ്ങളായി മാലിന്യക്കൂനയായി കിടന്നിരുന്ന സ്ഥലം 2023 ലാണ് നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. ഭരണസമിതി, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. ഇരുപത് ടണ്ണോളം മാലിന്യമാണ് അന്ന് ക്ലീൻ കേരള കമ്പനി മുഖാന്തരം കയറ്റി അയച്ചത്. അത്തരത്തിൽ മാലിന്യം നീക്കം ചെയ്ത സ്ഥലത്താണ് നഗരസഭ കഴിഞ്ഞ വർഷം വിവിധയിനം കൃഷിയിറക്കിയത്. ശുചീകരണവിഭാഗം തൊഴിലാളികളാണ് കൃഷി പരിപാലിച്ചത്.