പന്തളം : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ലെ ഹജ്ജ് നിർവഹിക്കാൻ ജില്ലയിൽ നിന്ന് അവസരം ലഭിച്ച ഹാജിമാർക്കും 6000വരെ വൈറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ഹാജിമാർക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് നടത്തി. ഹജ് കമ്മിറ്റി മെമ്പർ ഹജീ മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹജ് ട്രെയിനിംഗ് ഓർഗനൈസർ എം.നാസർ അദ്ധ്യക്ഷത വഹിച്ചു. ജമലുദ്ദീൻ മൗലവി,മുഹമ്മദ് ശുഐബ്.അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. സസ്ഥാന ഹജ് കമ്മിറ്റി ഫാകൽറ്റിമാരായ സി.എം.അസ്‌കർ,മുഹമ്മദ് ജിഫ്രി,സലാം സക്കാഫി എന്നിവർ ക്ലാസ് നയിച്ചു.