പത്തനംതിട്ട: എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട 4541-ാം പത്തനംതിട്ട ടൗൺ ബി ശാഖയിൽ സമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ജപ ജ്ഞം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം ജി.സുധീർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ-ഓർഡിനേറ്റർ കെ. ആർ. സലീനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ് കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, ട്രഷറർ ഗീതാ സദാശിവൻ, ശാഖാ പ്രസിഡന്റ് ദീപേഷ് കെ.ബാലൻ, ശാഖാ വൈസ് പ്രസിഡന്റ് വിനോദ് കോട്ടക്കൽ, മുൻ ശാഖാ പ്രസിഡന്റ് അഡ്വ.ബോസ് എന്നിവർ സംസാരിച്ചു. യൂണിയനിലെ മറ്റ് ശാഖകളായ മുട്ടത്തുകോണം, വള്ളിക്കോട്, കോന്നി, 83 മലയാലപ്പുഴ, ഓമല്ലൂർ, 86 പത്തനംതിട്ട ടൗൺ, കുമ്പഴ, ചെന്നീർക്കര, തെങ്ങും കാവ്, വി കോട്ടയം, വയല വടക്കേക്കര, 349 വകയാർ, പ്രമാടം, വള്ളിയാനി പരപ്പനാൽ, മേക്കൊഴുർ, കടമ്മനിട്ട, പരിയാരം കിഴക്ക്, 607 കുമ്പഴ, ഇടപരിയാരം, ഉതിമൂട്, 1055 മലയാലപ്പുഴ, പ്രക്കാനം, ഐരവൺ, അതുമ്പുംകുളം, 1237 മലയാലപ്പുഴ, 1324 മലയാലപ്പുഴ താഴം, 14 19 തേക്കുതോട്, തണ്ണിത്തോട്, കൊക്കാത്തോട്, വാഴമുട്ടം, പയ്യനാമൺ, എലിമുള്ളംപ്ലാക്കൽ, 1802 കല്ലേലി, മണ്ണിറ, പുതുക്കുളം, മയിലാടുപാറ, കിഴക്കുപുറം, വകയാർ സെന്റർ, പത്തനംതിട്ട ടൗൺ എ, ആവോലിക്കുഴി മേടപ്പാറ, വലഞ്ചുഴി, ചെങ്ങറ, അരുവാപ്പുലം, തേക്കുതോട് സെന്റർ, വെള്ളപ്പാറ, പരുത്തിയാനിക്കൽ, കുമ്മണ്ണൂർ, മ്ലാന്തടം, കുമ്പഴ ടൗൺ, കല്ലേലി സെന്റർ, ഞക്കുനിലം, പുളിമുക്ക് എന്നീ ശാഖകളിൽ, സമൂഹ പ്രാർത്ഥന, ജപജ്ഞം, ഗുരുഭാഗവതപാരായണം, വിശേഷങ്ങൾ പൂജകൾ, പ്രസാദ വിതരണം, ദീപാരാധന, സമാധി ദിന സമ്മേളനം എന്നീ പരിപാടികളോടെ സമാധി ദിനാചരണം നടന്നു.