77
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷങ്ങളുടെ -സ്മൃതി 2025- ഭാഗമായി ആരോഗ്യ സുരക്ഷാ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ജി. വിവേക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷങ്ങളുടെ -സ്മൃതി 2025- ഭാഗമായി ആരോഗ്യ സുരക്ഷാ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂൾ എൻ.എസ്എസ് യൂണിറ്റും കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.​ചെറിയനാട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ജി.വിവേക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.സി. സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഓപ്പറേഷണൽ മാനേജർ കൃഷ്ണകുമാർ ക്യാമ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ​ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കി. കൂടാതെ, തൈറോയിഡ് പരിശോധനയും നടത്തി. ​പ്രിൻസിപ്പൽ എസ്. ജയന്തി, സിൽവർ ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ നായർ, മുൻ പിടിഎ മെംമ്പർ ഗോപിനാഥൻ നായർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് എസ്. ഭാമ, സഞ്ജീവനി ഹോസ്പിറ്റൽ പി.ആർ.ഒ ശ്യാം, രതീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്. ശ്രീനു എന്നിവർ പ്രസംഗിച്ചു.