towm
98-ാം ശ്രീനാരായണ ഗുരു സമാധി അനുസ്മരണ സമ്മേളനം ശാഖ പ്രസിഡൻ്റ് കെ. ദേവദാസ് ഉത്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ 98-ാം മത് സമാധി എസ്.എൻ.ഡി.പി. യോഗം 97-ാം ചെങ്ങന്നൂർ ടൗൺ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജകൾ , പ്രാർത്ഥനാലാപനം, അനുസ്മരണ സമ്മേളനം , പ്രഭാഷണം, കഞ്ഞിവിതരണം എന്നിവയോടെ ആചരിച്ചു. അനുസ്മരണ പ്രഭാഷണ പരിപാടി ശാഖാ പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിന്ധു എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ എം..ആർ.വിജയകുമാർ, ഭാസി ഇടനാട്,ലൈല ഗോപകുമാർ, റ്റി.സുശീലൻ എന്നിവർ പ്രസംഗിച്ചു. സമാധി സന്ദേശവും ഗുരുദേവ സമാധി എന്ന വിഷയത്തിൽ സീമ രാധാകൃഷ്ണൻ പ്രഭാഷണം നടത്തി.