പന്തളം: എസ്. ഡി. പി. യോഗം പന്തളം യൂണിയനിലെ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ സമാധി ദിന സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ. എസ്.ആദർശ്. സുരേഷ് മുടിയൂർക്കോണം, മാവേലിക്കര യൂണിയൻ ജോയിൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, അനിൽ ഐസെറ്റ്, ഉദയൻ പാറ്റൂർ, സുധിൻ മുടിയൂർക്കോണം, രാജു കാവുമ്പാട്, ശാഖാ ഭാരവാഹികളായ രാജീവ് മംഗാരം,ദിവാകരൻ പല്ലവി, രവീന്ദ്രൻ, നിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. സമൂഹ പ്രാർത്ഥന, ദീപാർപ്പണം, പ്രസാദ വിതരണം എന്നീ ചടങ്ങുകൾ യൂണിയൻ ഓഫീസിൽ നടന്നു. യൂണിയനിലെ 32 ശാഖകളിലും അദ്ധ്യാത്മിക വൈദിക ചടങ്ങുകൾ നടന്നു. യൂണിയൻ ഭാരവാഹികളായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ടി.കെ വാസവൻ, യൂണിയൻ സെക്രട്ടറി ഡോ.എ വി.ആനന്ദരാജ്, എസ് ആദർശ്, സുരേഷ് മുടിയൂർക്കോണം, സുദിൻ മുടിയൂർക്കോണം എന്നിവർ നേതൃത്വം ശാഖ പര്യടനത്തിനു നേതൃത്വം നൽകി.