പത്തനംതിട്ട: ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ രക്തദാന സംഘടനയായ തപസ് രക്തദാന സേനയുടെ മെഗാ രക്തദാന ക്യാമ്പ് നടന്നു. നാല് ദിവസങ്ങളായി ക്രമീകരിച്ചിരുന്ന ക്യാമ്പുകൾ വഴി 200 ഓളം രക്തദാനങ്ങളാണ് നടന്നത്. 16ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ച് പത്തനംതിട്ട ഗവ. ആശുപത്രിയിലും 17ന് എസ്.എ.എസ് എസ്എൻ.ഡി.പി യോഗം കോളേജിലും 18ന് കോഴഞ്ചേരി സെൻതോമസ് കോളേജിലും 19ന് പന്തളം എൻഎസ്എസ് കോളേജുമായി സഹകരിച്ചാണ് ക്യാമ്പുകളിൽ നടന്നത്. രക്തദാനത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും ഇതിനോടൊപ്പം നടന്നു. ഫെഡറൽ ബാങ്കിനോട് ഒപ്പം പത്തനംതിട്ട ഗവ.ഹോസ്പിറ്റൽ, തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുകൾ പങ്കെടുത്ത ക്യാമ്പുകൾക്ക് തപസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അമിത തട്ടയിൽ, അജയലോജനൻ പന്തളം, മഹേഷ് തണ്ണിത്തോട് എന്നിവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകളും നേതൃത്വം നൽകി.