പത്തനംതിട്ട : സത്യജിത് റേയുടെ ആദ്യ സിനിമ പഥേർ പാഞ്ചലിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സിനിമയുടെ പ്രദർശനവും സെമിനാറും സംവാദവും സംഘടിപ്പിച്ചു. നഗരസഭയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച
പരിപാടി നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കവി കെ. രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ലൂമിയർ ലീഗ് പ്രസിഡന്റ് ജി. വിശാഖന്റെ അദ്ധ്യക്ഷതയിൽ ഡോ.മോൻസി ജോൺ, ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്, ബിനു ജി തമ്പി, ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ് ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. സിനിമയുടെ പ്രദർശനത്തിനു ശേഷം നടന്ന സർഗ സംവാദത്തിൽ ബോബി ഏബ്രഹാം, തോമസ് ജോസഫ്, അഡ്വ. റോയി തോമസ്, ചിത്ര മേനോൻ, തുളസീധരൻ നായർ, മിനി കോട്ടൂരേത്ത് , ഡോ. ജിജു വി ജേക്കബ്, ഡോ. കെ ലേഖ എന്നിവർ പങ്കെടുത്തു.