പത്തനംതിട്ട : കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ പുതുതായി അനുവദിച്ച എ.സി സ്ലീപ്പർ വോൾവോ ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി വീണാജോർജ് നിർവഹിച്ചു. 36 സീറ്റുള്ള എ.സി സ്ലീപ്പർ വോൾവോ ബസ് ഓൺലൈൻ മഖേനയാണ് ബുക്കിംഗ്. ദിവസവും വൈകിട്ട് 5.30ന് ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച് അടുത്തദിവസം രാവിലെ ഏഴിന് ബാംഗ്ലൂർ എത്തും. എല്ലാദിവസവും വൈകിട്ട് അഞ്ചിന് ബാംഗ്ലൂരിൽ നിന്ന് തിരികെയുള്ള സർവീസ് ആരംഭിക്കും. രാവിലെ 8:30ന് പത്തനംതിട്ടയിൽ എത്തും.
ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയ് ജേക്കബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജ് മാധവശേരിൽ, കെ അനിൽകുമാർ, ബി ഹരിദാസ്, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, ഷാഹുൽ ഹമീദ്, നിസാർ നൂർ മഹാൽ, രാജു നെടുവമ്പ്രം, വർഗീസ് മുളയ്ക്കൽ, അബ്ദുൽ മനാഫ്, രമേശ് ആനപ്പാറ, സത്യൻ കണ്ണങ്കര, കെ.എസ്. ആർ.ടി.സി പ്രതിനിധികളായ ജി. ഗിരീഷ് കുമാർ, ജി. മനോജ്, ഷിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു