gurudharmam
മഹാസമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം കവിയൂർ ശാഖയിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ഷാൻ രമേശ് ഗോപൻ ഗുരുധർമ്മ പ്രഭാഷണം നടത്തുന്നു

കവിയൂർ : ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പിയോഗം കവിയൂർ 1118-ാം ശാഖയിൽ രാവിലെ ഗുരുദേവ കീർത്തനാലാപനം, ശാന്തിഹവന മഹായജ്‌ഞം. മഹാഗുരുപൂജ, ഗുരുപുഷ്‌പാ‍ഞ്ജലി എന്നിവ നടത്തി. തുടർന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ഷാൻ രമേശ് ഗോപൻ, ഡോ.ബീനാ സുരേഷ്, കോട്ടയം എന്നിവർ ഗുരുധർമ്മ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സി.എൻ ഷാജി അദ്ധ്യക്ഷത വഹിച്ചു.