camp
വൈ.എം.സി.എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപന സമ്മേളനം ആൻ്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല : വൈ.എം.സി.എ മദ്ധ്യമേഖല ലീഡേഴ്സ് കോൺഫറൻസിന്റെ സമാപന സമ്മേളനം ആന്റോ ആന്റണി ഉദ്ഘടനം ചെയ്തു. മദ്ധ്യമേഖലാ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ റീജണൽ ചെയർമാൻ പ്രൊഫ.ജോയ് സി.ജോർജ് സന്ദേശം നല്കി. സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി.തോമസ്, ലിനോജ് ചാക്കോ, യൂണി-വൈ റീജണൽ ചെയർമാൻ അഖിൽ ജോൺ, കെ.ടി.ചെറിയാൻ, സെക്രട്ടറി ഷാജി ജെയിംസ്, റീജണൽ സെക്രട്ടറി ഡോ.റെജി വർഗീസ്, അസോസിയേറ്റ് സെക്രട്ടറി സാംസൺ മാത്യു, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ, ഫാ.ഡോ.റെജി മാത്യു, ഷാജി ജെയിംസ്, ഡോ.വിനോദ് രാജ്, റൂബിൾ രാജ്, ഡോ.റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.