പന്തളം: മഹാന്മാരുടെ ജീവിതം നാം സ്വയംപരിഷ്‌കരണത്തിനു പാഠമാക്കി മാറ്റണമെന്ന് സി.സദാനന്ദൻ എം.പി പറഞ്ഞു. ആർ.എസ്.എസിന്റെ പ്രാന്ത സംഘചാലകായിരുന്ന തട്ടയിൽ ചാങ്ങവീട്ടിൽ പ്രൊഫ.എം.കെ.ഗോവിന്ദൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ കിരാത കാലത്ത് പ്രതിബന്ധങ്ങളെ അതിജീവിച്ച് ആർ.എസ്.എസിനെ വളർത്തുന്നതിൽ ഗോവിന്ദൻ നായരുടെ പങ്ക് വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സമിതി പ്രഖാപനം ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ.എം.എസ്.രമേശൻ നിർവഹിച്ചു. സി.പി.മോഹനചന്ദ്രൻ, അഡ്വ.മാലക്കര ശശി, ജി.വിനു, ഡോ.കെ.ഹരിലാൽ, വി.കെ.വിശ്വനാഥൻ, ശ്രീദത്തൻ, രമ, സ്വാഗതസംഘം പ്രസിഡന്റ് എം.ബി.ബിനുകുമാർ, ജനറൽ സെക്രട്ടറി ജി.പൃഥിപാൽ, സംയോജകൻ സി.ജി.ബിനു എന്നിവർ പ്രസംഗിച്ചു.