തിരുവല്ല : എസ്.എൻ.ഡി.പി യോഗം പെരിങ്ങര 594-ാം ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി തന്ത്രി പെരുന്ന സന്തോഷ് തന്ത്രി, മേൽശാന്തി ശ്യാം ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് സരസ്വതീ ക്ഷേത്രത്തിലേക്ക് എഴുത്തോലയും നാരായവും എഴുന്നെള്ളിച്ചു. നവരാത്രി ദിനങ്ങളിൽ ഇത് ദർശനത്തിന് വയ്ക്കും. ആഘോഷങ്ങൾക്ക് പെരുന്ന സന്തോഷ് തന്ത്രി തിരിതെളിച്ചു. ദിവസവും രാവിലെ വിശേഷാൽ പൂജകൾക്കുശേഷം 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, സമൂഹപ്രാർത്ഥന, പ്രസാദവിതരണം, തുടർന്ന് കലശപൂജ, നവകം,പഞ്ചഗവ്യം, ദേവീഭാഗവത പാരായണം,വൈകിട്ട് 6.30ന് വിശേഷാൽ നവരാത്രിപൂജ, ദീപക്കാഴ്ച, പ്രസാദവിതരണം. 29ന് വൈകിട്ട് അഞ്ചിന് പൂജവയ്പ്, 30ന് വൈകിട്ട് നാലിന് സർവൈശ്വര്യപൂജ, 5ന് ആയുധപൂജ, 6ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ വിജയികൾക്ക് അനുമോദനം, ഒക്ടോബർ ഒന്നിന് രാവിലെ 7.45ന് പൂജയെടുപ്പ്, വിദ്യാരംഭം. വിജയദശമി പൂജ. തുടർന്ന് എഴുത്തോലയും നാരായവും സരസ്വതീ ക്ഷേത്രത്തിൽ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിക്കൽ.