മല്ലപ്പള്ളി : എസ്.എൻ.ഡി.പിയോഗം 863 -ാംമല്ലപ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 98 -ാ മത് മഹാസമാധിയോടനുബന്ധിച്ച് നടന്ന അഖണ്ഡനാമജപ യജ്ഞം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയൻ സി.വി.ചെങ്കല്ലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സെക്രട്ടറി ഷൈലജ മനോജ് , വൈസ് പ്രസിഡന്റ് സജികുമാർ തെക്കേപ്പറമ്പിൽ, കമ്മിറ്റിയംഗങ്ങളായ രാജപ്പൻ കളരിക്കൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, നാരായണൻ ഗോപി പുതുക്കുളം, സുരേഷ് സി.പി. ചേന്നനോലിക്കൽ, രവി മൂക്കനോലിക്കൽ അനൂപ് കെ.എസ്. കരിമ്പോലിൽ, സബീഷ് കൈപ്പയക്കൽ, ബിന്ദു സുരേഷ്, സ്മിത സതീഷ് ഷീല സുബാഷ്, പോഷക സംഘടനാ ഭാരവാഹികളായ ചന്ദ്രിക വിജയൻ, ശ്യാമള വിശ്വൻ, അജേഷ് ചെങ്കല്ലിൽ മുൻ ശാഖാ ഭാരവാഹികളായ ഗിരീഷ് തെക്കേപ്പറമ്പിൽ രാഘവൻ വാരിക്കാട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കോട്ടയം ഗുരുസേവാനികേതനിലെ സ്മിത സഹദേവൻ പ്രഭാഷണം നടത്തി. രാവിലെ മുതൽ തന്ത്രി സന്തോഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിച്ച ക്ഷേത്ര ചടങ്ങുകൾ മഹാസമാധി പ്രാർത്ഥനയ്ക്കു ശേഷം കഞ്ഞി വീഴ്ത്തൽ നടത്തി സമാപിച്ചു.