കോഴഞ്ചേരി: ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾ ലോകമുള്ള കാലത്തോളം നിലനിൽക്കുമെന്നും അത് വരുംകാലങ്ങളിൽ ലോകത്ത് സൂര്യശോഭയോടെ ജ്വലിച്ച നിൽക്കുമെന്നും എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. കോഴഞ്ചേരി യൂണിയനിലെ 647 9 -ാം ഇലന്തൂർ കിഴക്ക്ശാഖയിലെ സമാധിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കാൺസിലറും ശാഖാ ചെയർമാനുമായ പ്രേംകുമാർ മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജയശ്രി മനോജ്, വിത്സൺ ചിറക്കാല, സാം ചെമ്പകത്തിൽ, വിനീത അനിൽ, പി.ജി. മനോഹരൻ ശ്യാമതി, ജഗദമ്മ ശശി എന്നിവർ സംസാരിച്ചു. രാവിലെ മുതൽ ശാഖാ ഓഫീസിൽ സമൂഹപ്രാർത്ഥന, ഗുരു ഭാഗവത പാരായണം കഞ്ഞി വിഴ്തൽ മധുരം വിളമ്പൽ മുതലായ ചടങ്ങുകൾ നടന്നു. സമ്മേളനത്തിന് ശാഖാ കൺവീനർ എം.ബി സത്യൻ സ്വാഗതവും, കമ്മറ്റിയംഗം കെ.വി. മോഹനൻ നന്ദിയും രേഖപ്പടുത്തി.