തിരുവല്ല: മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് കൊടിയേറി. തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിച്ചു. നവാഹപാരായണ യജ്ഞത്തിന് മേൽശാന്തി ശങ്കരൻ നമ്പൂതിരി തിരിതെളിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം നടി ശാലുമേനോൻ നിർവഹിച്ചു. ക്ഷേത്ര വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വേണാട്ട് അദ്ധ്യക്ഷത വഹിച്ചു. സത്രസ്മൃതി സപ്താഹയജ്ഞം ചെയർമാൻ ആർ.ജയകുമാർ, നഗരസഭാംഗങ്ങളായ ഗംഗാ രാധകൃഷ്ണൻ, റീന വിശാൽ, പൂജ ജയൻ, ക്ഷേത്രഭരണസമിതി സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, ശ്രീകുമാർ ചെമ്പോലിൽ, വനിതാസമാജം പ്രസിഡന്റ് ഷർമ്മിള, സെക്രട്ടറി അനിത നായർ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 6.45ന് നൃത്താരാധന, 7ന് നാമസങ്കീർത്തനം, 8ന് തിരുവാതിര, 8.30ന് അത്താഴക്കഞ്ഞി എന്നിവ നടത്തും.