തിരുവല്ല : പെരിങ്ങര എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. എൻ.എസ്.എസ് യുണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.റ്റി.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഭിലാഷ് കുമാർ, സെക്രട്ടറി എം.എൻ.രാജശേഖരൻ, വനിതാസമാജം പ്രസിഡന്റ് ലതാഭാസി, യൂണിയൻ പ്രതിനിധി വേണുഗോപാൽ, ബ്ലോക്ക് മെമ്പർ അനു സി.കെ, വാർഡ് മെമ്പർ സനിൽകുമാരി എന്നിവർ പ്രസംഗിച്ചു. നാരായണീയ പാരായണം, വഞ്ചിപ്പാട്ട് പടയണി പാട്ടുകൾ, തിരുവാതിരകളിയും കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു. കലാകായിക മത്സരവിജയികൾക്ക് സമ്മാനവും മെറിറ്റ് സ്കോളർഷിപ്പ്, എൻഡോവ്മെന്റ് വിദ്യാഭ്യാസ ധനസഹായവും ചികിത്സാ സഹായവും വിതരണം ചെയ്തു.