പത്തനംതിട്ട : തട്ടയിൽ ഒരിപ്പുറത്ത്‌ ഭഗവതി ക്ഷേത്രത്തിലെ നവാഹയജ്ഞത്തിനും നവരാത്രി സംഗീതോത്സവത്തിനും തുടക്കമായി. ഇന്ന് വൈകിട്ട്‌ ഏഴിന്‌ നവരാത്രി സംഗീതോത്സവം സിനിമാ സീരിയൽ താരം ചിപ്പി രഞ്ജിത്ത്‌ ഉദ്‌ഘാടനം ചെയ്യും. ഒക്‌ടോബർ രണ്ടുവരെ തുടരുന്ന പരിപാടിയിൽ ദിവസവും സംഗീത, നൃത്ത പരിപാടികൾ അരങ്ങേറും. 10-ാം ദിവസമായ ഒക്‌ടോബർ രണ്ടിന്‌ പകൽ 12.30മുതൽ സമൂഹസദ്യയും നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറിച്ചി ബി രാമചന്ദ്രനാണ്‌ യജ്ഞാചാര്യൻ. ദേവസ്വം ഭരണസമിതി പ്രസിഡന്റ്‌ കെ.പി കൃഷ്‌ണൻകുട്ടി, സെക്രട്ടറി രമേശ്‌ ബാബു, ജോ.സെക്രട്ടറി രാധാകൃഷ്‌ണൻ നായർ, കൺവീനർ കെ മധുസൂദനക്കുറുപ്പ്‌, പബ്ലിസിറ്റി കൺവീനർ വിനോദ്‌ കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.