
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി പത്തോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടന്നു. 'പൾമോവെറിറ്റസ് - 25' എന്ന സെമിനാർ ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാർഡിയോതെറാസിക് സർജറി വിഭാഗം മേധാവിയുമായ ഡോ.ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.വിജയമ്മ കെ.എൻ, കോട്ടയം ഗവ.മെഡിക്കൽ കോളേജ് പ്രൊഫസറും ഐ.എ.പി.എം കേരള ഘടകം പ്രസിഡന്റുമായ ഡോ.കവിതാ രവി, ഡോ.ലതാ.വി എന്നിവർ സംസാരിച്ചു.