ചെങ്ങന്നൂർ: മുണ്ടൻകാവ് വടശേരിക്കര ഭഗവതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടക്കമായി. ഒക്ടോബർ 2 നാണ് സമാപനം . എല്ലാ ദിവസവും പതിവു പൂജകൾക്കു പുറമെ ദേവീ ഭാഗവത പാരായണം .രാത്രി 8.30ന് അന്നദാനം 23ന് രാത്രി 7 ന് പണിക്കേഴ്സ് കളരിപ്പയറ്റ് അക്കാഡമി അവതരിപ്പിക്കുന്ന അങ്കം. 24ന് രാത്രി 7-ന് തിരുവാതിര ,തുടർന്ന് ഭക്തിഗാനസുധ ,25 ന് രാത്രി 7 ന് കരോക്കെ ഗാനമേള ,26-ന് രാത്രി 7 മുതൽ ലാസ്യാമൃതം (നൃത്തം), തുടർന്ന് കൈകൊട്ടിക്കളി. 27ന്‌ രാത്രി 7മുതൽ മ്യൂസിക്‌ നൈറ്റ് , 28ന് രാത്രി 7 മുതൽ ക്ലാസിക്കൽ ആൻറ് സെമി ക്ലാസിക്കൽ നൃത്തം, തുടർന്ന് തിരുവാതിരകളി. 29 ന് രാത്രി 7-ന് തിരുവാതിര കളി, തുടർന്ന് കരോക്കെ ഗാനമേള , 30ന് രാത്രി 7ന് സെമി ക്ലാസിക്കൽ നൃത്തം ,തുടർന്ന് ഭരതനാട്യം . ഒക്ടോബർ ഒന്നിന് രാവിലെ 9 മുതൽ സംഗീതാർച്ചന ,ധ്വനി സംഗീത വിദ്യാലയം ചെങ്ങന്നൂർ ,രാത്രി 7 ന് തിരുവാതിര കളി അരങ്ങേറ്റം, വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ 6.15 മുതൽ വിദ്യാരംഭം, വൈകിട്ട് 5.30 ന് കൈകൊട്ടിക്കളി , കോൽക്കളി .രാത്രി 7 മുതൽ നൃത്ത അരങ്ങേറ്റം എന്നിവയുണ്ട്.