photo
പ്രമാടം ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

@ പ്രമാടം ഗവ. എൽ .പി സ്കൂൾ

പ്രമാടം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രമാടം ഗവ. എൽ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, ശ്രീകല നായർ, പ്രസന്ന രാജൻ, എൻ നവനിത്ത്, മിനി റെജി, രാജി സി .ബാബു, കെ.എം. മോഹനൻ നായർ, ജി. ഹരികൃഷ്ണൻ, വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രകാശ്, ആനന്ദവല്ലിയമ്മ, തങ്കമണി , അമൃത സജയൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി .ആർ അനില, ഡി.ഇ.ഒ അമ്പിളി, എ.ഇ.ഒ ബിജു കുമാർ, ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ ടി.എ. മുഹമ്മദ് ഫൈസൽ, ഉയരെ പദ്ധതി കോർഡിനേറ്റർ രാജേഷ് ആക്ലേത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു അനിൽ, അംഗം ഉഷ ശിവൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി. ആർ. ശശികല തുടങ്ങിയവർ പ്രസംഗിച്ചു.

@ കൂത്താട്ടുകുളം ഗവ. എൽ.പി സ്കൂൾ

കോന്നി : പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ചിറ്റാർ കൂത്താട്ടുകുളം ഗവ.എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, ലേഖാ സുരേഷ്, രവികല എബി, രവി കണ്ടത്തിൽ, സൂസമ്മ ദാസ്, ഷിജി മോഹൻ, ആദർശവർമ, ജയശ്രീ പ്രസന്നൻ, ജോളി, നിശ അഭിലാഷ്, ജോർജ് തെക്കേൽ, അമ്പിളി ഷാജി, റീനാ ബിനു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ എ .കെ. പ്രകാശ്, ഡി.ഇ.ഒ അമ്പിളി, സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ്, കെ .ജി. മുരളീധരൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി എന്നിവർ പ്രസംഗിച്ചു.

@ മലയാലപ്പുഴ ഗവ. എൽ.പി സ്‌കൂൾ


കോന്നി : അടിസ്ഥാന വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മലയാലപ്പുഴ ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായർ, ജിജോ മോഡി, കെ .ഷാജി, എൻ.വളർമതി, ഷീലാ കുമാരി ചാങ്ങയിൽ, എസ്. ബിജു, സുജാത അനിൽ, രാഹുൽ വെട്ടൂർ, എൽസി ഈശോ, സുമ രാജശേഖരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി .ആർ. അനില തുടങ്ങിയവർ പ്രസംഗിച്ചു.