road
പരുമല കിഴുങ്ങാരം - ഇല്ലിമല റോഡിന്റെ ഉദ്ഘാടനം കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ നിർവഹിക്കുന്നു

തിരുവല്ല : ഏറെക്കാലമായി തകർന്നുകിടന്ന കടപ്ര പഞ്ചായത്ത് ഏഴാം വാർഡിലെ കിഴുങ്ങാരം ഇല്ലിമല റോഡ് സഞ്ചാരയോഗ്യമാക്കി. വാർഡ് മെമ്പറും കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ നിഷ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിലെ 20 ലക്ഷം രൂപ എസ്.സി ഫണ്ട്‌ ചെലവഴിച്ച് റോഡ് മണ്ണിട്ടുയർത്തുകയും കോൺക്രീറ്റ് ചെയ്തുമാണ് ഗതാഗതയോഗ്യമാക്കിയത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ ലിജി ആർ. പണിക്കർ, വിമല ബെന്നി, ശിവദാസ് യു.പണിക്കർ, ജോസ് വി.ചെറി, ബേബിക്കുട്ടി, ബാബു മോഹൻ, ജോൺ ഔസേപ്പ്, സി.-കെ ഗോപി, സുഭദ്ര ഗോപി എന്നിവരും വിവിധ രാഷ്ട്രീയ പ്രവർത്തകരും, ക്ലബ് പ്രതിനിധികളും സംസാരിച്ചു.