saji-c
ചെങ്ങന്നൂരിലെ പിഐപി കനാലുകളിൽ ജലവിതരണം തടസ്സപ്പെട്ട സംഭവം, മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് എന്നിവരുടെ യോഗത്തിൽ ചർച്ച ചെയ്തു.

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ പി.ഐ.പി കനാലുകളിൽ ജലവിതരണം തടസപ്പെടുന്ന സംഭവത്തിൽ, മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ യോഗം ചേർന്ന് അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ തീരുമാനമെടുത്തു. മണിയാർ ബാരേജിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളാണ് ജലവിതരണം തടസപ്പെടാൻ കാരണം. നിലവിൽ ജലവിതരണം പൂർണമായും നിറുത്തിവച്ചാൽ 2500 ഹെക്ടറിലധികം നെൽകൃഷിയും മറ്റ് വിളകളും നശിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. മണിയാർ ബാരേജിലെ 5 സ്പിൽവേ ഷട്ടറുകളും 2 സ്ലൂയിസ് ഗേറ്റുകളും മാറ്റുന്ന പ്രവൃത്തികൾ നടന്നു വരികയായിരുന്നു. പ്രതികൂല കാലാവസ്ഥയും കാർഷിക പ്രവർത്തനങ്ങളും കാരണം നിർമ്മാണ പ്രവൃത്തികൾ പലതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഇതു കാരണം ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കർഷകരെ പ്രതിസന്ധിയിലാക്കരുതെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. കാർഷിക ആവശ്യങ്ങൾക്കായി ഡിസംബർ മുതൽ മാർച്ച് വരെ ജലം ആവശ്യമായതിനാൽ, ആ മാസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് ജലവിതരണം ഉറപ്പാക്കണം. കൂടാതെ, നവംബർ വരെ ജലവിതരണത്തെ ബാധിക്കാത്ത തരത്തിലുള്ള ജോലികൾ മാത്രം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും കാർഷിക മേഖലയെ തളർത്തുന്ന ഇത്തരം നടപടികൾ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.

ജലവിതരണം തടസപ്പെടാൻ കാരണം

മണിയാർ ബാരേജിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളാണ് ജലവിതരണം തടസപ്പെടാൻ കാരണം. നിലവിൽ ജലവിതരണം പൂർണമായും നിറുത്തിവച്ചാൽ 2500 ഹെക്ടറിലധികം നെൽകൃഷിയും മറ്റ് വിളകളും നശിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു.

മണിയാർ ബാരേജിലെ 5 സ്പിൽവേ ഷട്ടറുകളും 2 സ്ലൂയിസ് ഗേറ്റുകളും മാറ്റുന്ന പ്രവൃത്തികൾ നടന്നു വരികയായിരുന്നു. പ്രതികൂല കാലാവസ്ഥയും കാർഷിക പ്രവർത്തനങ്ങളും കാരണം നിർമ്മാണ പ്രവൃത്തികൾ പലതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഇത് കാരണം ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായിരുന്നു.

പ്രശ്നപരിഹാരം

*നവംബർ 30 വരെ ജലവിതരണത്തെ ബാധിക്കാത്ത തരത്തിലുള്ള ജോലികൾ മാത്രം നടത്തുക.

*ഡിസംബർ മുതൽ മാർച്ച് 31 വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് കനാലിലൂടെ ജലം വിതരണം ചെയ്യുക.

*ഏപ്രിൽ 1 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കുക.

*കൃഷി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോജിച്ച് പ്രവർത്തിച്ച് കർഷകർക്ക് ജലലഭ്യത ഉറപ്പാക്കുക

*കൃഷി, ജലസേചന വകുപ്പുകൾ ഒരുമിച്ച് ചേർന്ന് ഒരു കർമപദ്ധതി

തയാറാക്കുക.