കുമ്പഴ: എസ്.എൻ.ഡി.പി യോഗം കുമ്പഴ വടക്ക് 607-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണം നടത്തി. ഗുരുപൂജ, ഗുരുഭാഗവത പാരായണം എന്നിവ നടന്നു. മന്ത്രി വിണാജോർജ്, യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, പഞ്ചായത്തംഗം സജു മണി ദാസ്, ശാഖാ പ്രസിഡന്റ് എം. ഒ. പുഷ്‌പേന്ദ്രൻ. കെ. ആനിൽകുമാർ, സെക്രട്ടറി വി.കെ.രവീന്ദ്രൻ. കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ നടപ്പാക്കുന്ന ഭവന പദ്ധതിയിലെ പതിനഞ്ചാമത് വിട് 607 കുമ്പഴ വടക്ക് ശാഖയ്ക്ക് നൽകുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.