24-chenneerkara
ചെന്നീർക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും മുട്ടത്ത്‌കോണം എസ് എൻ ഡി പി ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ച ' ആയുർവേദ ദിനം' ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര : ഗവ. ആയുർവേദ ആശുപത്രിയുടെയും മുട്ടത്തുകോണം എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ദിനം ആചരിച്ചു. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി മുഖ്യാതിഥി ആയിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്.കെ.സാനു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയറാണി എം.ജി, പി.ടി.എ വൈസ് പ്രസിഡന്റ് മഞ്ജുഷ.എൽ , ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ, അദ്ധ്യാപകരായ രേഖ.എം.ആർ , ലത.ബി.സി , ശ്രീജ.എസ് , കവിത പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. രോഹിണിയുടെ നേതൃത്വത്തിൽ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണക്ലാസും മെഡിക്കൽ ക്യാമ്പും' നടന്നു.