dcc

തണ്ണിത്തോട് : തിരഞ്ഞെടുപ്പ് കമ്മി​ഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളെ തകർത്ത് മോദി സർക്കാർ രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

വോട്ട്‌ചോരി സിഗ്‌നേച്ചർ ക്യാമ്പയിനിന്റെ ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റുമാരായ ബിജു മാത്യു, സണ്ണി ചള്ളക്കൽ,വിൽസൺ തുണ്ടിയത്ത്,രതീഷ് കെ.നായർ, ബ്ലോക്ക് ഭാരവാഹികളായ വസന്ത് ചിറ്റാർ, ജോയി തോമസ്, അജയൻ പിള്ള, ലിബു മാത്യു, രവി കണ്ടത്തിൽ, എ.ബഷീർ, കെ.വി.സാമുവൽ കിഴക്കേതിൽ, ലില്ലി ബാബു, ജോയികുട്ടി ചെടിയത്ത്, ശ്യാം.എസ് നായർ, കെ.എൻ.സോമരാജൻ ,അനിയൻ തകിടിയിൽ, റ്റി.സി ബഷീർ, ബെന്നി ഈട്ടിമൂട്ടിൽ, ബിജു ആർ.പിള്ള, ഷാജിമോൻ.എം.എസ് എന്നിവർ പ്രസംഗിച്ചു.