congress-
മണ്ഡലം പ്രസിഡന്റ് ഷാജി തോമസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം

റാന്നി: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ ഡബിൾ ചേംബർ ഇൻസിനറേറ്റർ പദ്ധതി ഉപേക്ഷിക്കണമെന്ന് വെച്ചൂച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റ്റി .കെ സാജു , ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്. റ്റി. കെ ജയിംസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രവീൺ രാജ് രാമൻ, ഐ. എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കുന്നപ്പുഴ, സാംരാജ് തുടങ്ങിയവർ സംസാരിച്ചു.